തിരുവനന്തപുരം: തനിക്ക് ഒരു പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും താന്‍ ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഹിന്ദു ദിനപത്രം ആശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയത്. ദേവകുമാറിന്റെ മകന്‍ ചോദിച്ചത് അനുസരിച്ചാണ് അഭിമുഖം നല്‍കിയത്. ഹിന്ദുവിന്റെ ലേഖികയുടെ ചോദ്യങ്ങള്‍ മറുപടി നല്‍കി. ഒരു ചോദ്യം അന്‍വറിന്റെ വിഷയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. അത് നേരത്തെ വിശദീകരിച്ച വിഷയമായതിനാല്‍ അതിനു മറുപടി നല്‍കിയില്ല.
പിന്നീട്ട് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന ഒരു നിലപാട് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയതു പ്രസിദ്ധീകരിച്ചുവെന്നാണ് ഹിന്ദു നല്‍കുന്ന വിശദീകരണമെന്ന് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, എതെങ്കിലും ഒരു ഭാഗം കിട്ടിയാല്‍ താന്‍ പറഞ്ഞതായി കൊടുക്കാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പിഴവ് സംഭവിച്ചതു മൂലമാണ് ഹിന്ദു പത്രാധിപര്‍ ഖേദം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അഭിമുഖം നല്‍കിയപ്പോള്‍ ഒരാള്‍ കൂടി കടന്നുവന്നു. അത് ഹിന്ദുവിന്റെ ആളാണെന്നാണ് താന്‍ കരുതിയത്. പിന്നീടാണ് അത് പി.ആര്‍ ഏജന്‍സിയുടെ ആളാണെന്ന് മനസിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു.