തൃശൂർ : ഒന്നേകാൽ വർഷത്തെ സ്തുത്യർഹ സേവനത്തിനുശേഷം തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കേോ ആർ ഐ പി എസിൽ നിന്നും പുതിയ കമ്മീഷണറായി നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി ചുമതല ഏറ്റെടുത്തു.
മുൻ കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ്, കൂടെ നിന്നു സഹകരിച്ച ജനങ്ങളോടും മേലുദ്യോസ്ഥരോടും സഹപ്രവർത്തകരോടും മാധ്യമപ്രവർത്തകരോടും നന്ദി അറിയിച്ചു. ലഹരി, സൈബർ കുറ്റകൃത്യങ്ങൾ, അക്രമങ്ങൾ, കൊലപാതകങ്ങൾ, ഗുണ്ടായിസം എന്നിവയ്ക്കെതിരെ നല്ലരീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, ജനങ്ങളുടെ സഹകരണം തുടരണമെന്നും പറഞ്ഞു.
തൃശൂരിലെ സംസ്കാരവും ആഘോഷങ്ങളും ജനങ്ങളും ഏറെ ആകർഷിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് ഏറെ വിലപ്പെട്ടതെന്നും ജനമൈത്രി പ്രവർത്തനങ്ങളിലൂടെ ഇത്തരം ബന്ധങ്ങൾ കൂടുതൽ ശക്തിപെടുത്തുമെന്നും അറിയിച്ചു. ലഹരിസംബന്ധമായ കേസുകൾ സൈബർകുറ്റകൃത്യങ്ങൾ, ആക്രമണങ്ങൾ എന്നിവ കുറയ്ക്കുന്നതിനും വയോജനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ എന്നിവ ഇല്ലാതാക്കി അവർക്കുവേണ്ട സംരക്ഷണം നൽകുന്ന നടപടികൾ തുടരുമെന്നും എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങളുടേയും മാധ്യമപ്രവർത്തകരുടേയും സഹകരണം അത്യാവശ്യമാണെന്നും അതിനായി പൊതുജനങ്ങൾ ഒത്തൊരുമിച്ച് കൂടെനിൽക്കണമെന്നും സിറ്റി പോലീസ് കമ്മീഷണറായി ചുമതല ഏറ്റെടുത്ത നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ പി എസ് അറിയിച്ചു.
ചടങ്ങിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഷീൻ തറയിൽ, അസിസ്റ്റൻറ് കമ്മീഷണർമാരായ കെജി സുരേഷ്, കെ.സി സേതു, സി ആർ സന്തോഷ്, സി പ്രേമാനന്ദകൃഷ്ണൻ, സജു ജോർജ്ജ്, ബാബു ഡേവിസ് എന്നിവരും പങ്കെടുത്തു. ടി.കെ ഷെൈജു, എസ് പി സുധീരൻ എന്നിവരും പങ്കെടുത്തു.