ബംഗളൂരു: കല്‍ബുര്‍ഗിയിലുണ്ടായ വാഹനാപകടത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു. കര്‍ണാടക സ്റ്റേറ്റ് മിനറല്‍സ് കോര്‍പറേഷന്‍ എംഡി മഹാന്തേഷ് ബിലാഗിയും സഹോദനും അവരുടെ ബന്ധുവും ആണ് മരിച്ചത്.
കലബുര്‍ഗി ജില്ലയിലെ ജിവാര്‍ഗി താലുക്കിലുള്ള ഗൗനാലിയിലാണ് അപകടമുണ്ടായത്. മഹാന്തേഷും ബന്ധുക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തലകീഴായി മറിയുകയായിരുന്നു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രാംദുര്‍ഗില്‍ നിന്ന് കല്‍ബുര്‍ഗിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഒരു കല്ല്യാണത്തിന് പോകുകയായിരുന്നു ബിലാഗിയും ബന്ധുകളും.

















