Newsskerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗികപീഡനാരോപണം

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ രാഹുലിന്റെ ചാറ്റും കൂടുതല്‍ ശബ്ദരേഖയും പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റില്‍ പറയുന്നു. വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്ത്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്.

ഗര്‍ഭനിരോധന ഗുളിക കഴിക്കരുത് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി ശബ്ദരേഖയില്‍ അപേക്ഷിക്കുന്നുണ്ട്. ശബ്ദരേഖയില്‍ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്.

കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുന്നുണ്ട്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് നിരന്തരം രാഹുല്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *