തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റായി. ജില്ലയില്‍ കോര്‍പറേഷനിലും, നഗരസഭകളിലും, ഗ്രാമപഞ്ചായത്തുകളിലുമായി അന്‍പതോളം വിമതര്‍ പോരാട്ടത്തിനുണ്ട്്. കോര്‍പറേഷനില്‍ 6 ഉം, നഗരസഭകളില്‍ 9 ഉം, ഗ്രാമപഞ്ചായത്തുകളില്‍ 30 ഉം വിമതര്‍ മത്സരിക്കുന്നുണ്ട്. ഇടതുമുന്നണിയ്ക്കും, യു.ഡിഎഫിനും, എന്‍ഡിഎയ്ക്കും വിമതര്‍ തലവേദനയാണ്. തൃശൂര്‍ കോര്‍പറേഷനില്‍ വിമതശല്യവും വിഭാഗീയതയും യുഡിഎഫിന്റെ ഭരണം പിടിച്ചെടുക്കാനുള്ള നീക്കത്തിന് തിരിച്ചടിയാണ്.
കോര്‍പറേഷനില്‍ 3 വാര്‍ഡുകളില്‍ യുഡിഎഫിന്റെ മുന്‍ കൗണ്‍സിലര്‍മാര്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരത്തിനുണ്ട് ജയ മു ത്തുപ്പീടിക ഒല്ലൂര്‍ സെന്ററിലും ഷോമി ഫ്രാന്‍സിസ് കുരിയച്ചിറയിലും ജോര്‍ജ് ചാണ്ടി മിഷന് ക്വാര്‍ട്ടേഴ്സിലുമാണ് വിമതരായി മത്സരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി മേയറും നിലവിലെ സിപിഐ കൗണ് സിലറുമായ ബീനാ മുരളി സ്വതന്ത്രയായി കൃഷ്ണാപുരത്ത് മത്സരിക്കുന്നു. സിപിഎം ചക്കാമുക്ക് ബ്രാഞ്ചംഗം ജിതിന് കോട്ടപ്പുറം ഡിവിഷനില്‍ വിമതനായി രംഗത്തുണ്ട്. വടൂക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരേയും വിമതനുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂരില്‍ മത്സരിക്കാന്‍ അന്‍പതോളം വിമതര്‍, കോര്‍പറേഷനില്‍ ആറ്

















