തൃശൂര്‍: പുതുക്കാട് വരന്തരപ്പള്ളിയില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ച്ചന(20)ആണ് മരിച്ചത്.
ഭര്‍തൃവീടിന് സമീപത്തെ കാനയില്‍ പൊള്ളലേറ്റ നിലയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
വൈകിട്ട് നാലിന് വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ അമ്മ സഹോദരിയുടെ കുട്ടിയെ അംഗനവാടിയില്‍ നിന്ന് കൊണ്ടുവരാനായി പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്.
അര്‍ച്ചനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആണ് ഷാരോണിനെ കസ്റ്റഡിയില്‍ എടുത്തത്. പെയിന്റിംഗ് തൊഴിലാളി ആണ് ഷാരോണ്‍. ഇയാള്‍ അര്‍ച്ചനയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

















