Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഒന്‍പതാം  ദിവസവും രാഹുല്‍ ഒളിവില്‍

തിരുവനന്തപുരം: ലൈംഗികാരോപണക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കി.  ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ. അന്വേഷണം കാസര്‍ഗോഡ്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.

രാഹുലിന് ബെംഗളൂരുവില്‍ സഹായം ഒരുക്കിയവരില്‍ രാഷ്ട്രീയ ബന്ധമുള്ള മലയാളി അഭിഭാഷകയുമെന്ന്്് സൂചന. നിയമോപദേശം തേടി എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിഭാഷക സഹായം നല്‍കിയെന്നും ആഡംബര റിസോര്‍ട്ടുകളില്‍ ഒളിവില്‍ കഴിയാന്‍ കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ രാഹുലിന് സഹായകരമായി എന്നുമാണ് വിവരം. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് രാഹുല്‍ മുങ്ങി.
രാഹുലിന് സഹായമൊരുക്കിയത്് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് നേരത്തേ തന്നെ അഭ്യൂഹം പരന്നിരുന്നു. രാഹുലിനു വാഹനം എത്തിച്ചുനല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ കോണ്‍ഗ്രസ് ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.
രാഹുല്‍ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിയായ മംഗലാപുരത്തുനിന്ന്്്  ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുല്‍ എവിടേക്കുപോയി എന്നതില്‍ അന്വേഷണ സംഘത്തിന് വ്യക്തത ഇല്ല. അന്വേഷണ സംഘം ബാംഗ്ലൂരില്‍ തുടരുന്നുണ്ട്.

രാഹുലിന്റെ സഹായികള്‍ ഉള്‍പ്പെടെ പൊലിസ് കസ്റ്റഡിയിലാണ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും രാഹുലിലേക്ക് എത്താന്‍ കഴിയും എന്നാണ് അന്വേഷണസംഘത്തിന്റെ വിശ്വാസം. അതേസമയം, ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങാനാണ് സാധ്യത. എന്നാല്‍ അതിനു മുന്‍പേ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തത് ഉള്‍പ്പെടെ രാഹുല്‍ എതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം.

Leave a Comment

Your email address will not be published. Required fields are marked *