Newsskerala

മന്ത്രി വീണാ ജോര്‍ജ് lCU വിൽ നിന്ന് വീട്ടിലെത്തി; മാര്‍ച്ച് 2 വരെയുള്ള പരിപാടികള്‍ റദ്ദാക്കി

പത്തനംതിട്ട: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സയ്്ക്ക് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തി. മന്ത്രി മെഡിക്കല്‍ ബോര്‍ഡിന്റെ  അനുമതിയോടെ ഡിസ്ചാര്‍ജ് വാങ്ങി നാട്ടിലേക്ക് ഇന്ന് പുലര്‍ച്ചെയാണ് മടങ്ങിയത്.മാര്‍ച്ച് രണ്ട് വരയുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ചികിത്സ നിര്‍ദ്ദേശിച്ചാണ് മന്ത്രിക്ക് ഡിസ്ചാര്‍ജ് നല്‍കിയത്. എന്നാല്‍ മന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് പോയില്ല.
മന്ത്രിക്ക് നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് നിര്‍ദ്ദേശിച്ചതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് മന്ത്രിയോട് പരിയാരത്ത് ചികിത്സയില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ രാത്രിയോടെ ഡിസ്ചാര്‍ജ് വേണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടപ്രകാരം മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനായി ചേര്‍ന്ന് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ നാലോടെ മന്ത്രി പരിയാരത്ത് നിന്നും മടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *