Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ലൈംഗികാരോപണക്കേസില്‍ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ഹര്‍ജിയില്‍ 15ന് വാദം കേള്‍ക്കുംലൈംഗികാരോപണക്കേസില്‍ അറസ്റ്റ്് ഹൈക്കോടതി തടഞ്ഞു, ഹര്‍ജിയില്‍ 15ന് വാദം കേള്‍ക്കുംലൈംഗികാരോപണക്കേസില്‍ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, ഹര്‍ജിയില്‍ 15ന് വാദം കേള്‍ക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.  15 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസില്‍ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജസ്റ്റിസ് കെ ബാബുവിന്റെ  ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 32-ാം ഐറ്റമായിട്ടാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ സിറ്റിംഗ് തുടങ്ങിയ ഉടന്‍ തന്നെ രാഹുലിന്റെ  അഭിഭാഷകന്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യം അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *