Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇന്‍ഡിഗോ പ്രതിസന്ധി; വിമാനങ്ങള്‍ വൈകും

ദില്ലി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇന്നും നാളെയും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകള്‍ ഒരുക്കുക. 30 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ  അന്വേഷണം ഉന്നമിടുന്നത് ഇന്‍ഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം നല്‍കിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നല്‍കിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയര്‍ഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികള്‍ ഡിജിസിഎ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തതോടെയാണ് പ്രതിസന്ധി. ചില വിമാനങ്ങള്‍ വൈകുന്നുമുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഇന്‍ഡിഗോ നല്‍കിയിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീര്‍ത്ഥാടകരുമടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നി രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇന്‍ഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇന്‍ഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇന്‍ഡിഗോ വിമാനം റദ്ദാക്കി. രാവിലെ 10.30നുള്ള കൊച്ചി മുംബൈ ഇന്‍ഡിഗോ വൈകും.

Leave a Comment

Your email address will not be published. Required fields are marked *