Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ ആരംഭിച്ചു; വൈത്തിരിയിൽ പൂർണമായും വാക്സിനേഷൻ നടത്തി

തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വയനാട് വൈത്തിരിയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയായി.

സമ്പൂര്‍ണ വാക്സിനേഷന്‍ പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വൈത്തിരി. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 4837 പേര്‍ക്കാണ് ആദ്യഡോസ് വാക്സിന്‍ നല്‍കിയത്. ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി.

ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിനോദസഞ്ചാര മേഖലകളില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഡെസ്റ്റിനേഷനുകളും പൂര്‍ണമായി വാക്സിനേറ്റ് ചെയ്യും.

 വൈത്തിരിയില്‍ ഒരാഴ്ച കൊണ്ടാണ് സമ്പൂര്‍ണ വാക്സിനേഷന്‍ നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്ത ആരോഗ്യവകുപ്പ് മന്ത്രിയെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു. അടുത്തതായി വയനാട് മേപ്പാടിയിലും തുടര്‍ന്ന് മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോര്‍ യൂ വിന്‍റെ കൂടി സഹകരണത്തോടെയാണ് വൈത്തിരിയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം നടപ്പിലാക്കിയത്. 

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *