തൃശൂര്‍: തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ആരാധനാലയങ്ങള്‍ അടക്കമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സുരക്ഷിതവും,സുഖപ്രദവുമായ യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍. ഭാരത് ഗൗരവ് ട്രെയിനുകള്‍ ജൂണ്‍ 17ന് കേരളത്തില്‍ നിന്ന് യാത്ര തിരിക്കും. മൈസൂര്‍, ഹംപി, ഷിര്‍ദി,നാസിക്, ഗോവ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ജൂണ്‍ 26ന് തിരികെ എത്തുന്നു. ഭാരത് ഗൗരവ് ട്രെയിനുകളില്‍ എസി ടയര്‍, സ്ലീപ്പര്‍ ക്ലാസ് എന്നീ ഭാഗങ്ങളില്‍ 754 യാത്രക്കാരൈ ഉള്‍ക്കൊള്ളും. തൃശൂരിലും സ്റ്റോപ്പുണ്ട്്്. താമസം എ.സി ഹോട്ടലുകളില്‍. യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജും നല്‍കും.
ഏറ്റവും ഉയരമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ മൈസൂരില സെന്റ് ഫിലോമിന കത്തീഡ്രല്‍, മൈസൂര്‍ കൊട്ടാരം, ബൃന്ദാവന്‍ ഗാര്‍ഡന്‍, ചാമുണ്ഡേശ്വരി ക്ഷേത്രം, ലോക പൈതൃക കേന്ദ്രമായ ഹംപിയിലെ സുന്ദരമായകാഴ്ചകള്‍, ഷിര്‍ദി സായി ക്ഷേത്രം, ശനി ശിംനാപൂര്‍ ക്ഷേത്രം ത്രയംബകേശ്വര്‍ ക്ഷേത്രം, ഗോവയിലെ കലന്‍ഗൂട്ട് ബീച്ച്, വാഗത്തോര്‍ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ്, സെ കത്തീഡ്രല്‍ തുടങ്ങിയ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.
നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് ഒരാള്‍ക്ക് 18,350, രൂപയും തേര്‍ഡ് എ.സി. ക്ലാസിലെ യാത്രക്ക് ഒരാള്‍ക്ക് 28, 280 രൂപയുമാണ് യാത്രാനിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്ന് റീജിയണല്‍ മാനേജര്‍ ശ്രീജിത്ത് ബാപ്പിനി അറിയിച്ചു.