തൃശൂര്‍: സംയുക്തസൈനിക മേധാവിയുടെയും, ധീര സൈനികരുടെയും ദാരുണാന്ത്യത്തില്‍ രാജ്യം ഞെട്ടിത്തരിച്ചു നില്‍ക്കേ തേക്കിന്‍കാട് മൈതാനത്തെ നവീകരിച്ച നെഹ്റുപാര്ക്കില് മ്യൂസിക് ഫൗണ്ടന് ട്രയല്‍ റണ്‍ നടത്തിയതില്‍ പ്രതിഷേധം ഇരമ്പുന്നു.
സൈനികരുടെ വിയോഗത്തെ തുടര്‍ന്ന് ദേശീയ ദുഃഖാചരണദിനമായ ഇന്ന് മേയര്‍ എം.കെ.വര്‍ഗീസിന്റെ സാന്നിധ്യത്തിലായിരുന്നു മ്യൂസിക് ഫൗണ്ടന്റെ ട്രയല്‍ നടത്തിയത്. ഡപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയല്‍, സി.പി.പോളി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
തട്ടുപൊളിപ്പന്‍ തമിഴ് സിനിമാഗാനത്തിന്റെ അകമ്പടിയോടെ വിവിധ വര്‍ണങ്ങളില്‍ ജലധാര പെയ്തിറങ്ങിയപ്പോള്‍ സാക്ഷികളായവര്‍ ദേശീയദുഃഖാചരണം മറന്നു.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചടങ്ങ് ബഹിഷ്ക്കരിച്ചു. പ്രതിപക്ഷ നേതാവ് രാജന്.ജെ.പല്ലന് അടക്കം മിക്ക കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും എത്തിയില്ല. ദേശീയ ദുഃഖാചരണ ദിവസത്തില്‍ ഇത്തരമൊരു ട്രയല്‍ റണ്‍ പോലും നടത്തരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മൂന്നു കോടി രൂപ ചിലവിട്ട് നവീകരിച്ച നെഹ്റുപാര്ക്കിന്റെ ഉദ്ഘാടനം നാളെയാണ്. ഇതിന് മുന്നോടിയായിട്ടായിരുന്നു മ്യൂസിക് ഫൗണ്ടന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചത്.
മുന്‍ സൈനിക ഉദ്യോഗസ്ഥന് കൂടിയായ മേയര്‍ ചടങ്ങില്‍ പങ്കെടുത്തതില്‍ എക്സ് സര്‍വീസ് ലീഗിലെ കേണല്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജാഗ്രത കാട്ടുന്ന മേയര്‍ ദേശീയ ദുഃഖാചരണദിവസത്തി്ല് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരമൊരു ചടങ്ങിന് സാക്ഷിയായത്്് അപലനീയമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കേണ്ട ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങ് പോലും ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി മാറ്റിയിരുന്നു മ്യൂസിക് ഫൗണ്ടൻ്റെ ട്രയൽ റൺ തുടങ്ങിയപ്പോൾ പാട്ട് കേട്ട് പുറമേ നിന്നുള്ളവർ പോലും കാണാനെത്തി.എന്നാൽ പ്രവേശനം അനുവദിച്ചില്ല
Photo Credit; Newss Kerala