Newsskerala

സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍  അന്വേഷണത്തിന്റെ  ഭാഗമായി എസ്‌ഐടി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022-ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ അനുമതി തേടിയത് ബോര്‍ഡാണെന്നും, അതില്‍ അനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹേഷ് മൊഴി നല്‍കി.  ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഗോവര്‍ദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയില്‍ ഗോവര്‍ദ്ധന്‍ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയില്‍ പോയതെന്നും കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയുലണ്ട്്.

ഗോവര്‍ദ്ധന്‍ ശബരിമലയില്‍ സ്ഥിരമായി വരുന്ന വ്യക്തിയാണ്. അങ്ങനെയാണ് പരിചയപ്പെട്ടത്. തനിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും കണ്ഠരര് മഹേഷ് മോഹനര്‍ മൊഴി നല്‍കി. സ്മാര്‍ട് ക്രിയേഷനില്‍ നിന്നും വേര്‍തിരിച്ച സ്വര്‍ണം വിറ്റത് ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ  ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായ കല്‍പ്പേഷ് വഴിയാണ് വില്‍പ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം ജ്വല്ലറിയില്‍ നിന്നും ഈ സ്വര്‍ണം കണ്ടെടുത്തിരുന്നു. അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്.ബൈജു വീണ്ടും റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *