Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡോളര്‍ -സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം, ഇടനിലക്കാരെ പറ്റി ഉടന്‍ വെളിപ്പെടുത്തും: വി ഡി സതീശന്‍ 

തൃശ്ശൂര്‍: സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി സംബന്ധിച്ചും, ഡോളര്‍ – സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച മറ്റ് ആരോപണങ്ങളിലും രാഷ്ട്രീയ കേരളം ഇളകി മറിയുമ്പോള്‍ എ.കെ.ജി സെന്ററിന് നേരെ പടക്കമറിഞ്ഞ് ജനശ്രദ്ധ മാറ്റാമെന്ന് ആരും വ്യാമോഹിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

ഡോളര്‍ – സ്വര്‍ണക്കടത്ത് കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡിഎഫ് എല്ലാ ജില്ലകളിലും നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു സതീശന്‍.

സി.പി.എമ്മും – ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല. ഡോളര്‍ – സ്വര്‍ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പല ഇടനിലക്കാരും ഡല്‍ഹിക്ക് പറക്കുന്നുണ്ട് ഇതിനെ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ ചില വെളിപ്പെടുത്തലുകള്‍ താന്‍ നടത്തുമെന്നും സതീശന്‍ പറഞ്ഞു.

മടിയില്‍ കനമില്ല എന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ഭയപ്പെടുന്നു എന്നും സതീശന്‍ ചോദിച്ചു.

എ.കെ.ജി സെന്ററിന് നേരെ നടന്ന ബോംബ് ആക്രമണത്തിന്റെ വാര്‍ത്ത കേട്ട് കേരളത്തിലെ ജനങ്ങള്‍ ചിരിക്കുകയാണ്. കേസന്വേഷണം ഒത്തുതീര്‍പ്പാക്കാന്‍ ബി.ജെ.പി നേതാക്കളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത് ഇ.ഡി ഡല്‍ഹിയില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുമ്പോള്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സി.പി.എമ്മിനെ സഹായിക്കാന്‍ സ്വര്‍ണ്ണം –  ഡോളര്‍ കടത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *