Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കരുവന്നൂർ ബാങ്കിന് മുൻപിൽ മൃതദേഹം പ്രദർശിപ്പിച്ചുള്ള പ്രതിഷേധം അപലപനീയം: മന്ത്രി Watch Video

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ ഫിലോമിനയുടെ മരണത്തില്‍ വേദനയുണ്ടെന്നും, എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം ശരിയല്ലെന്നും ഉന്നതവിദ്യാഭ്യാസകാര്യമന്ത്രിയും, ഇരിങ്ങാലക്കുട എം.എല്‍.എയും കൂടിയായ ആര്‍.ബിന്ദു പറഞ്ഞു.

മരിച്ച സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണ്. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര്‍. ബിന്ദു  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫിലോമിനയ്ക്ക് ചികിത്സാര്‍ഥം അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി തെരുവില്‍ സമരം ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികളുടെ നടപടി അപലപനീയമാണ്.
 
മാധ്യമശ്രദ്ധകിട്ടാന്‍  മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വെച്ചതിനെ അവര്‍ വിമര്‍ശിച്ചു.  അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ബാങ്കിന്റെ കൈവശമുണ്ട്. ഇപ്പോള്‍ ബാങ്കിന്റെ പരിതസ്ഥിതിക്കനുസരിച്ചുള്ള തുക അവര്‍ക്ക് ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

നിക്ഷേപിച്ച പണം ഇടപാടുകാര്‍ക്ക്  തിരികെ ലഭിക്കാന്‍ പരമാവധി പരിശ്രമിക്കും. സഹകരണവകുപ്പ് ഇക്കാര്യത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനിടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ വലിയ പരിഹാരമാകുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് രാഷ്ട്രീയലക്ഷ്യമുള്ളയാളുകളാണ് ആര്‍.ബി.ഐക്ക് പരാതി അയച്ച്  പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന കഴിഞ്ഞ ദിവസം രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *