Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഭരണപക്ഷവും, പ്രതിപക്ഷവും തമ്മില്‍ നേര്‍ക്കുനേര്‍ പോര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ എംഎല്‍എമാരെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡര്‍മാരെ നിരത്തിയിരുന്നു.
പ്രതിപക്ഷം അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ ഇരിപ്പിടം മറച്ചുള്ള സമരം ഇതാദ്യം. സ്പീക്കര്‍ സമവായത്തിന് ശ്രമിച്ചു. എന്തിനും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ വാച്ച് ആന്റ് വാര്‍ഡുമാരെ അടക്കം പ്രതിപക്ഷം ആക്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വര്‍ണപാളി കട്ടുപോയിട്ടും ഇതുവരെ ചുണ്ടനക്കാത്ത ആളാണ് മുഖ്യമന്ത്രിയെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സഭയില്‍ ഭരണപക്ഷമാണ് പ്രകോപനം സൃഷ്ടിക്കുന്നത്. സ്വര്‍ണപാളികള്‍ വിറ്റുപോയെന്നും സിപിഎം നേതാവ് കടകംപിള്ളി സുരേന്ദ്രനാണ് ഇടനിലക്കാരനെന്നും സതീശന്‍ ആരോപിച്ചു.

ഗ്യാലറിയിലിരിക്കുന്നത് കുട്ടികളാണെന്നും നിങ്ങളുടെ കോപ്രായം കുട്ടികള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. സ്പീക്കറുടെ മുഖം കാണാന്‍ കഴിയുന്നുണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ തടയാന്‍ കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫിലും കള്ളന്മാര്‍ ഉണ്ടെന്ന് ആരോപിച്ച വിദ്യാഭ്യാസമന്ത്രി സഭയില്‍ ‘യുഡിഎഫ് ചോര്‍ ഹേ’ എന്ന് മുദ്രാവാക്യ വിളിച്ചു. മന്ത്രി ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ പ്രതിപക്ഷ ഉയര്‍ത്തി. ഇതിന് പിന്നാലെ മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. സഭ താത്കാലികമായി നിര്‍ത്തിവെച്ചു.
 മൂന്നാംദിവസവും നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പിന്നാലെ സ്പീക്കറുടെ ഡയസിനു സമീപത്തെത്തി പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. ദേവസ്വം മന്ത്രി രാജിവെയ്ക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആവശ്യം അംഗീകരിക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് അറിയിക്കുന്നത്. അതേസമയം പ്രതിപക്ഷ ബഹളത്തിനിടയിലും സഭാ നടപടികള്‍ മുന്നോട്ടുപോകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *