കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷത്തെ കഠിന തടവും,അന്‍പതിനായിരം രൂപ പിഴയും ശിക്ഷയായി വിചാരണ കോടതി പ്രഖ്യാപിച്ചു. കൂട്ടബലാല്‍സംഗത്തിനുള്ള കുറഞ്ഞ ശിക്ഷയാണിത്. പള്‍സര്‍ സുനിക്ക് ഐടി ആക്ട്് അനുസരിച്ച്്് അഞ്ച്് വര്‍ഷം കൂടി തടവ് ശിക്ഷ ലഭിക്കും. പള്‍സര്‍ സുനി എല്ലാം കൂടി 20 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പ്രതികളുടെ കുറഞ്ഞ പ്രായം പരിഗണിച്ചാണ് കൂട്ടബലാല്‍സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികള്‍ക്കും 40 വയസ്സിന് താഴെയാണ് പ്രായം. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കണം. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി പരിഗണിക്കും. പള്‍സര്‍ സുനി 7 വര്‍ഷമായി റിമാന്‍ഡ്് തടവിലാണ്.
ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികള്‍ ഏഴര വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ്പ്രതിഭാഗം ആവശ്യപ്പെട്ടത്
ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാല്‍സംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. മറ്റ് പ്രതികള്‍ക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. 2 മുതല്‍ അറ് വരെ പ്രതികള്‍ സഹായിച്ചില്ലെങ്കില്‍ ഒന്നാം പ്രതിയ്ക്ക് ബലാത്സംഗം നടക്കില്ലായിരുന്നു. കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിച്ചത് മറ്റ് പ്രതികള്‍. അവരും സമാന കുറ്റക്കാരെന്നും പ്രൊസിക്യൂഷന്‍ മറുപടി നല്‍കി.
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി കോടതിയെ അറിയിച്ചു. കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു.
താന്‍ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയില്‍ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്റെ വാദം. കേസില്‍ ആദ്യം അറസ്റ്റിലായത് ഡ്രൈവര്‍ മാര്‍ട്ടിനാണ്.
മൂന്നാം പ്രതി മണികണ്ഠന്‍ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠന്‍ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണെമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നില്‍ പറഞ്ഞത്.
താന്‍ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂര്‍ ജയിലില്‍ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലിമും പറഞ്ഞത് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയില്‍ സംസാരിച്ചത്.
ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ കോടതി വെറുതെ വിട്ടെങ്കിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പേര്‍ക്കെതിരെയുമുള്ള കുറ്റം തെളിഞ്ഞു. അതിനാല്‍ ഈ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനുള്ള ശക്തമായ നിലപാട് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു
ദിലീപിനെ വെറുതെ വിട്ട വിധി പകര്‍പ്പും പുറത്തുവന്നു.
സമൂഹത്തിന് മുഴുവന്‍ ഭീഷണിയാണ് ഈ പ്രതികളെന്നും ഇവരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിക്കണമെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി അജകുമാര്‍ ആവശ്യപ്പെട്ടു.. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കം ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ശിക്ഷയില്‍ പരമാവധി ഇളവു നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും രണ്ടാം പ്രതി മാര്‍ട്ടിനടക്കമുളളവര്‍ ആറര വര്‍ഷവും റിമാന്‍ഡ് കാലാവധിയില്‍ തടവില്‍ക്കഴിഞ്ഞു














