കൊച്ചി: ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിര്‍ത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തി കെട്ടാണ് പ്രതികരിച്ചതെന്നും നടി ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി പറഞ്ഞു. വ്യവസായി ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു നടി ഹണി റോസിന്റെ പ്രതികരണം.
ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകള്‍ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും’, ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.