ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്(86) കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇറാനിയന്‍ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങള്‍ ശരിവയ്ക്കുകയാണ് ഇറാനിയന്‍ മാധ്യമങ്ങള്‍. ഫാര്‍സ്, തസ്‌നീം ഉള്‍പ്പെടെയുള്ള ഇറാനിയന്‍ മാധ്യമങ്ങളാണ് ഖമനയ്യുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍ 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനയ്യുടെ പിന്‍ഗാമി ആരെന്ന ചോദ്യമാണ് നിലവില്‍ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടു















