കൊച്ചി: അശ്ലീലപരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. ജാമ്യ ഹര്‍ജി കോടതി തള്ളി. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
വിധിക്ക് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബോബിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ബോബിയെ കോടതി മുറിയ്ക്കുള്ളില്‍ വിശ്രമിക്കാന്‍ അനുവദിച്ചു.
വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള കോടതിയില്‍ ഹാജരായി. ഹണി റോസിന്റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.