Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എഐ ടെക്‌നോളജിയില്‍ വിസ്മയ ദൃശ്യങ്ങളുമായി  പൂരനഗരിയില്‍ ബോണ്‍ നത്താലെ നാളെ

തൃശ്ശൂര്‍:  വിസ്മയക്കാഴ്ചകളൊരുക്കി പൂരനഗരിയില്‍ ബോണ്‍ നത്താലെ നാളെ. പൗരാവലിയും തൃശ്ശൂര്‍ അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെയില്‍ പതിനയ്യായിരത്തോളം ക്രിസ്തുമസ് പാപ്പമാര്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ പാട്ടിനനുസരിച്ച് നൃത്തച്ചുവടുകള്‍ വയ്ക്കും. വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ആരംഭിക്കുന്ന റാലി സ്വരാജ് റൗണ്ട് ചുറ്റി സെന്റ് തോമസ് കോളേജില്‍ തന്നെ സമാപിക്കും  എ ഐ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ചലിക്കുന്ന നാല് പ്ലോട്ടുകളും കേരളത്തിന്റെയും ഇന്ത്യയുടേയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന 15 വലിയ പ്ലോട്ടുകളും ഈ വര്‍ഷം ഉണ്ടാകും.. ജ്യോതി എഞ്ചിനീയറിംങ് കോളേജിലെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളാണ് ചലിക്കുന്ന പ്ലോട്ടുകള്‍ നിര്‍മ്മിക്കുന്നത്. കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം കേന്ദ്ര കാബിനറ്റ് മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെക്കാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ് കുരിയന്‍, സംസ്ഥാന മന്ത്രിമാരായ കെ.. രാജന്‍, ആര്‍. ബിന്ദു. തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി അഞ്ചുവരെ ബോണ്‍ നത്താലെ എക്‌സിബിഷന്‍ തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ നടക്കും
 

Leave a Comment

Your email address will not be published. Required fields are marked *