തൃശൂര്‍: തൃശൂര്‍ പൂരത്തിനു താന്‍ ആംബുലന്‍സിലാണ് വന്നിറങ്ങിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ക്ഷേത്രപരിസരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മുന്‍കരുതലായി ഉണ്ടായിരുന്ന ആംബുലന്‍സായിരുന്നു അതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു.
പ്രചാരണത്തിന് 15 ദിവസത്തോളം ഞാന്‍ ഇഴഞ്ഞാണ് നടന്നിരുന്നത്. ആ സാഹചര്യത്തില്‍ പൂരപ്പറമ്പില്‍ ഇത്രയും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ സാധിക്കില്ലായിരുന്നു. കാറില്‍ വന്നിറങ്ങി ആ കാന കടക്കാന്‍ കഴിഞ്ഞില്ല. ഒരു രാഷ്ട്രീയവുമില്ലാത്ത അവിടുത്തെ യുവാക്കളാണ് എന്നെ സഹായിച്ചത്. അവിടുന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇവര്‍ക്ക് ചങ്കൂറ്റമുണ്ടോ സി.ബി.ഐയെ വിളിച്ച് അന്വേഷണം നടത്താന്‍. ഇവരുടെ രാഷ്ട്രീയം കത്തി നശിക്കും. ഇവരുടെ അന്തസും പോകും.
അന്ന്്് അഞ്ച് കിലോമീറ്റര്‍ ദൂരം കാറില്‍ സഞ്ചരിച്ചാണ് പൂരത്തിനു എത്തിയത്. തന്റെകാര്‍ ഗുണ്ടകള്‍ ആക്രമിച്ചു. തന്നെ രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്ത ചെറുപ്പക്കാരാണ്.
തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.പൂര ത്തിന് ആംബുല3സില്‍ വന്നിറങ്ങി
എ.ഡി.എമ്മിന്റെ മരണത്തില്‍, റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനകത്ത് നല്‍കിയ എന്‍.ഒ.സി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.