കേന്ദ്ര മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തോട് ഉറപ്പു നല്‍കി
തൃശൂര്‍: കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് ആനകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ദേവസ്വങ്ങള്‍ക്ക് ആനകളെ അനുവദിക്കണമെന്ന് പൂരപ്രേമി സംഘം ആവശ്യപ്പെട്ടു.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ പൂരോല്‍സവങ്ങള്‍ക്ക് ആന അവിഭാജ്യ ഘടകമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ആനകളുടെ കുറവ് പൂരോല്‍വങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ തൃശൂരിലെത്തിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ശ്രീ അശ്വനീ കുമാര്‍ ചൗബേക്ക് അടിയന്തിരമായി ആനകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂര പ്രേമി സംഘം നിവേദനം നല്‍കി. കേന്ദ്ര മന്ത്രിസഭയില്‍ വിഷയം അവതരിപ്പിക്കാമെന്നും ഉന്നതതല വനം വകുപ്പ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും മന്ത്രി നിവേദകസംഘത്തോട് ഉറപ്പു നല്‍കി.
പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ എന്നിവര്‍ മന്ത്രിക്ക് സ്‌നേഹോപഹാരം നല്‍കി. വാകയില്‍ രാധാകൃഷ്ണമേനോന്‍ വിഷയം അവതരിപ്പിച്ചു. അനില്‍കുമാര്‍ മോച്ചാട്ടില്‍, നന്ദന്‍ വാകയില്‍, സെബി ചെമ്പനാടത്ത്, രമേശ് മൂക്കോനി, വിനോദ്. വി.വി. എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.