തൃശൂരിൽ സിപിഎം ബിജെപി സംഘർഷം
തൃശൂർ : തൃശ്ശൂരിൽ സിപിഎം ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം കൈയാങ്കളിയിൽ കലാശിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും പൊലീസ് ബിജെപി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേറ്റു. ജസ്റ്റിന്റെ തലയ്ക്കാണ് അടിയേറ്റത്. സിപിഎം പ്രവർത്തകരും ബിജെപി …