ഡ്രാഗണ്‍ ക്രൂ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പറന്നിറങ്ങി; സുനിതാ വില്യംസടക്കം നാല് യാത്രികരും സുരക്ഷിതര്‍
വാഷിംഗ്ടണ്‍: ചരിത്രവിസ്മയമായി ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ പറന്നിറങ്ങി. ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് നാല്‍വര്‍ സംഘം മണ്ണു തൊട്ടത്. 17 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേര്‍ന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും സ്ട്രെച്ചറില്‍ പുറത്തിറങ്ങി. നിക്ക് …