Newsskerala

മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി

കോട്ടയം: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ  തലയോലപ്പറമ്പിലെ വീട്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നല്‍കണമെന്ന് ബിന്ദുവിന്റെ  ഭര്‍ത്താവ് സുശ്രുതന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനില്‍ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്.

കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണില്‍ സംസാരിച്ച മന്ത്രി ബിന്ദുവിന്റെ  മകള്‍ നവമിയുടെ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *