ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2021 ജേതാക്കൾ
കൊച്ചി: പതിനാലാമത് ഐ.പി.എൽ കിരീടം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് നേടി. ദുബായിൽ ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 59 ബോളുകളിൽ 86 റൺസ് എടുത്ത ഫാഫ് ഡ്യൂപ്ലിസിസ് ചെന്നൈയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു. 193 റൺസ് വിജയലക്ഷത്തോടെ ഇറങ്ങിയ നൈറ്റ് റൈഡേഴ്സിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ഫീൽഡിൽ അത്യുജ്വല പ്രകടനം …