കൊച്ചി: പതിനാലാമത് ഐ.പി.എൽ കിരീടം മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് നേടി.
ദുബായിൽ ഇന്ന് നടന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. 59 ബോളുകളിൽ 86 റൺസ് എടുത്ത ഫാഫ് ഡ്യൂപ്ലിസിസ് ചെന്നൈയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു. 193 റൺസ് വിജയലക്ഷത്തോടെ ഇറങ്ങിയ നൈറ്റ് റൈഡേഴ്സിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
രണ്ടു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ഫീൽഡിൽ അത്യുജ്വല പ്രകടനം കാഴ്ചവച്ച് നിർണായകമായ രണ്ടു കാച്ചുകൾ എടുത്തു. ഷാർദുൾ ഠാക്കൂർ മൂന്ന് വിക്കറ്റ് വിഴുതി. വെങ്കിടേഷ് ഐയരും ശുഭ് മാൻ ഗില്ലും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നുവന്ന ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാനായില്ല. നാലാം തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടുന്നത്.
20 കോടി രൂപയാണ് ജേതാക്കൾക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 12 കോടി രൂപ ലഭിക്കും.
Photo Credit: Face Book