by നിധിൻ തൃത്താണി
കൊച്ചി: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 157 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ 368 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 210ന് അഞ്ചാം ദിനം ഓൾ ഔട്ടായി.
രണ്ടാം ഇന്നിംഗ്സിൽ 127 റൺ നേടിയ രോഹിത് ശർമ്മയും രണ്ട് ഇന്നിംഗ്സിലും അർദ്ധ സെഞ്ച്വറി നേടിയ ശാർദുൾ ഠാക്കൂറുമാണ് ഇന്ത്യയുടെ വിജയ ശില്പികൾ. ഠാക്കൂർ ഓവലിൽ മൂന്ന് വിക്കറ്റ് നേടി.
അഞ്ചാം ദിവസം ഉച്ചക്ക് കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടിന് 131 എന്ന നിലയിലായിരുന്നു. തുടർന്നുള്ള ഘട്ടത്തിൽ പഴകിയ പന്ത് ഉപയോഗിച്ചുള്ള ജസ്പ്രീത് ബുറയുടെ അതിവേഗ ഇൻസ്വിഗിങ് യോർക്കറുകൾ ഒലി പോപിന്റേയും ബയർ സ്റ്റോയുടെയും വിക്കറ്റുകൾ തെറിപ്പിച്ചത് ഏറെ നിർണായകമായി.
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും ബാറ്റിങ് വൻമതിലുമായ ജോ റൂട്ടിനെ ശാർദുൾ ഠാക്കൂർ പുറത്താക്കിയതോടെ ടീം തോൽവി ഉറപ്പിച്ചു.
Photo Credit: Koo