തെക്കേഗോപുരനടയെ വര്‍ണാഭമാക്കി ഭീമൻ അത്തപൂക്കളം വിടര്‍ന്നു
Watch Video here പതിനഞ്ചാം വര്‍ഷമാണ് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തെക്കേഗോപുരനടയില്‍ പൂക്കളം ഒരുക്കുന്നത് തൃശൂര്‍: അത്തപ്പിറവി ദിനത്തില്‍ വെളുപ്പിന് മൂന്നിന് വടക്കുന്നാഥക്ഷേത്രത്തില്‍ നിന്ന് നിയമവെടി മുഴങ്ങിയതോടെ തെക്കേഗോപുരനടയില്‍ നിന്ന് പൂവിളികള്‍ ഉയര്‍ന്നു. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍, 60 അടിയിലുള്ള ഭീമന്‍ പൂക്കളത്തിന് തുടക്കമായി. കല്യാണ്‍ സില്‍ക്ക്‌സ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ പൂക്കളത്തിലേക്കുള്ള ആദ്യ പുഷ്പം സമര്‍പ്പിച്ചതോടെ പ്രവര്‍ത്തകര്‍ പൂക്കളമിട്ടു തുടങ്ങി. വിവിധ വര്‍ണങ്ങളിലുള്ള ആയിരത്തിയഞ്ഞൂറിലധികം കിലോ പൂക്കളുമായി അത്തപൂക്കളം പത്ത് മണിയോടെ സജ്ജമായി. …
തെക്കേഗോപുരനടയെ വര്‍ണാഭമാക്കി ഭീമൻ അത്തപൂക്കളം വിടര്‍ന്നു Read More »