Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിന് ഇനി അമൃത് മാസ്റ്റർ പ്ലാൻ; സ്പെഷ്യൽ കൗൺസിൽ നാളെ

116 റോഡുകളില്‍ പലതിന്റെയും വീതി കുറയും. റോഡുകളുടെ വീതി എട്ട് മീറ്റര്‍ വരെയായി ചുരുക്കിയിട്ടുണ്ട്. ഇതുപ്രകാരം കാല്‍ലക്ഷത്തിലധികം കെട്ടിടങ്ങള്‍ നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് റൗണ്ടിന്റെ വീതി 36 മീറ്ററാക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. വീതി 22 മീറ്ററാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

തൃശൂര്‍: നഗരത്തെ  മെട്രോപൊളിറ്റന്‍ സിറ്റിയായി രൂപപ്പെടുത്തുന്ന വിധത്തില്‍  അമൃത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി വരുന്നതായി മേയര്‍ എം.കെ.വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.  മുന്‍ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 
13 വര്‍ക്കിംഗ്  ഗ്രൂപ്പുകളും, മേയര്‍ ചെയര്‍മാനായും, സെക്രട്ടറി കണ്‍വീനറായും സ്‌പെഷ്യല്‍ കമ്മിറ്റി പുന:സ്ഥാപിച്ചതായും മേയര്‍ വ്യക്തമാക്കി.

ജൂലായ് 20ന് സ്‌പെഷ്യല്‍ കമ്മിറ്റികളും, വര്‍ക്കിംഗ് ഗ്രൂപ്പുകളും യോഗം ചേര്‍ന്ന് കൗണ്‍സിലില്‍ സമര്‍പ്പിക്കാനുള്ള അമൃത് മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കും. അമൃത് ഫണ്ട് ഉപയോഗിക്കുന്ന തൃശൂര്‍ നഗരം അമൃത് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. നിലവിലുള്ള മാസ്റ്റര്‍ പ്ലാനിന്റെയും, ഡി.ടി.പി സ്‌കീമുകളുടെയും പോരായ്മകള്‍ പരിഹരിക്കും. 20.2.2021-ല്‍ കോര്‍പറേഷന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.

ഈ ഘട്ടത്തിലാണ് പുതിയ അമൃത് മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശം വന്നതെന്നും മേയര്‍ പറഞ്ഞു. അമൃത് മാസ്റ്റര്‍ പ്ലാനിന് അംഗീകാരമാകുന്നതോടെ മുന്‍ മാസ്റ്റര്‍ പ്ലാന്‍ റദ്ദാകുമെന്നും മേയര്‍ വ്യക്തമാക്കി. നിലവിലുള്ള മാസ്റ്റര്‍ പ്ലാനിലെ പോരായ്മകള്‍ പുതിയ അമൃത് മാസ്റ്റര്‍ പ്ലാനില്‍ പരിഹരിക്കും. മൂന്ന് മാസത്തിനുള്ളില്‍ അമൃത് മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. 
116 റോഡുകളില്‍ പലതിന്റെയും വീതി കുറയും. റോഡുകളുടെ വീതി എട്ട് മീറ്റര്‍ വരെയായി ചുരുക്കിയിട്ടുണ്ട്. ഇതുപ്രകാരം കാല്‍ലക്ഷത്തിലധികം കെട്ടിടങ്ങള്‍ നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജ് റൗണ്ടിന്റെ വീതി 36 മീറ്ററാക്കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. വീതി 22 മീറ്ററാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരട് മാസ്റ്റര്‍ പ്ലാന്‍ 55 വാര്‍ഡുകളിലും ചര്‍ച്ച ചെയ്യും. പൊതുജനത്തിനുള്ള പരാതികള്‍ കൗണ്‍സിലര്‍മാരെയോ, വര്‍ക്കിംഗ് ഗ്രൂപ്പുകാരെയോ അറിയിക്കും. പൊതുജനവിഷയങ്ങളെല്ലാം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. 

Leave a Comment

Your email address will not be published. Required fields are marked *