കൊച്ചി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ റോള്‍ നമ്പര്‍, ജനനത്തീയതി, സ്‌കൂള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് പരീക്ഷ ഫലം പരിശോധിക്കാം. ഈ വര്‍ഷം സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ടേമുകളിലായി നടന്നു. 2022 ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 15 വരെയാണ് 12-ാം ക്ലാസ്സ് പരീക്ഷകള്‍ നടന്നത്.
സി.ബി.എസ്.ഇ. പരീക്ഷാ ഫലം ജൂലായ് അവസാന വാരത്തോടെയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു. ജൂണ്‍ 15 നാണ് പരീക്ഷകള്‍ അവസാനിച്ചത്. സാധാരണ നിലയില്‍ 45 ദിവസമാണ് ഫലപ്രഖ്യാപനത്തിന് എടുക്കുന്നതെന്നും ഫലം പ്രഖ്യാപിക്കുന്നതിന് കാലതാമസം വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ബോര്‍ഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷവും പരീക്ഷാ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്്. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.