കലിയുഗവരദനായ ശബരിമല ശ്രീ അയ്യപ്പന് പിറന്നാൾ സമ്മാനമായി ചരണാമ്പുജം ഭക്തിഗാന ആൽബം ഒരുങ്ങുന്നു.രഞ്ജിത് നാഥ് ഗുരുവായൂരാണ് അയ്യപ്പഭക്തിഗാന വീഡിയോ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
കർണാടക സംഗീതത്തിലെ അപൂർവ്വ സഹോദരങ്ങളായ ജയ വിജയൻമാരിൽ ജീവിതഗാനം പൂർത്തിയാക്കാതെ പോയ അതുല്യ ഗായകനായ കെ ജി വിജയന്റെ മകൻ മഞ്ജു നാഥ് വിജയൻ (ജയ വിജയ) ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംഗീത സംവിധാനം നൗഷാദ് ചാവക്കാടാണ് നിർവ്വഹിച്ചിട്ടുള്ളത്. രഞ്ജിത് നാഥ് നൗഷാദ് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന മൂന്നാമത്തെ സംഗീത ആൽബമാണിത്.
ഗാനരചന ഡോ: പി എം ദിനേഷ് കുമാർ. ക്യാമറ അനിൽ ശിവ,കോർഡിനേറ്റർ അനിൽ ഗുരുവായൂർ, പ്രൊഡക്ഷൻ മാനേജർ സുദേവ് രാമചന്ദ്രൻ കായംകുളം എന്നിവരാണ്.
അയ്യപ്പന്റെ പിറന്നാൾദിനമായ പൈങ്കുനി ഉത്രത്തിന് ചരണാമ്പുജം അയ്യപ്പ ഭക്തി ഗാന വീഡിയോ ആൽബം റിലീസ് ചെയ്യും