തൃശൂർ : ആശുപത്രികൾക്ക് ഹൈക്കോടതി മാർഗനിർദേശം. അത്യാഹിതത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കണം. പണം ഇല്ലാത്തതിനാൽ ചികിത്സ നിഷേധിക്കരുത്. രേഖകളില്ലാത്തതിനാലും ചികിത്സ നിഷേധിക്കരുത്. തുടർചികിത്സ വേണമെങ്കിൽ ആശുപത്രി മാറ്റണം.ഇതിനുള്ള ഉത്തരവാദിത്തം ഏൽക്കണം. ഡിസ്‌ചാർജ് സമയം പരിശോധനഫലങ്ങൾ കൈമാറണം. ചികിത്സാനിരക്ക് പ്രദർശിപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. ആശുപത്രികളിൽ പരാതി പരിഹാര ഡെസ്ക‌് വേണം. പരാതികൾ 7 ദിവസത്തിൽ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ DMOയ്ക്ക് കൈമാറണം.
ആശുപത്രികൾക്ക് മാർഗനിർദേശങ്ങളുമായി കോടതി

















