Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡ്

കൊച്ചി : അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ.  കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. പഴയ സ്വർണം വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു.  അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്. 

Leave a Comment

Your email address will not be published. Required fields are marked *