തൃശൂര്‍: ഇറ്റ്‌ഫോക്കിന് സാരഥ്യമേകുന്ന കേരളസംഗീതനാടക അക്കാദമിയുടെ മുറ്റത്ത് സ്ഥാപിച്ച വിശ്വകലാകാരന്‍മാരുടെ ഛായാചിത്രങ്ങള്‍ നാടകാസ്വാദകരായ ആയിരങ്ങള്‍ക്ക് നവ്യാനുഭവമായി. വിശ്വസാഹിത്യമണ്ഡലത്തിലെ ചക്രവര്‍ത്തിയായ വില്യം ഷേക്‌സ്പിയര്‍ മുതല്‍ കേരളത്തിലെ പ്രശസ്തരായ നാടകകലാകാരന്‍മാര്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ ഇറ്റ്‌ഫോക്ക് വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രേംജി, തോപ്പില്‍ഭാസി, ഗിരീഷ് കര്‍ണാട് തുടങ്ങിയ ഇരുപതോളം മഹത്‌വ്യക്തികളുടെ ഛായാചിത്രങ്ങളാണ് അക്കാദമിയുടെ മുറ്റത്ത് പ്രൗഡിയുടെ വിളംബമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇറ്റ്‌ഫോക്കിനോടനുബന്ധിച്ച് നഗരത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ തെരുവരയില്‍ പങ്കെടുത്ത കേരളത്തിലെ പ്രഗത്ഭ ചിത്രകാരന്‍മാര്‍ വരച്ച ഛായാചിത്രങ്ങളാണിത്.