Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി കോൺഗ്രസ്സും ബിജെപിയും

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ച മാതൃകയില്‍ കേരള സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് കോണ്‍ഗ്രസും, ബി.ജെ.പിയും ആവശ്യപ്പെട്ടു. ഇന്ധന നികുതി കേരളത്തിലും കുറച്ചില്ലെങ്കില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

കേരളത്തില്‍ നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നികുതിയായി ലഭിക്കുന്ന അധികവരുമാനം കേരളം സബ്സിഡിയായി നല്‍കണം. ഉടന്‍ ഇന്ധന നികുതി കുറയ്ക്കാന്‍ കേരളവും തയ്യാറാകണം. നികുതി കുറച്ച കേന്ദ്രത്തിന്റെ തീരുമാനം ആശ്വാസകരമെന്നും സതീശന്‍ പറഞ്ഞു.


എക്സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. 

ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. കേന്ദ്രത്തെ മാതൃകയാക്കി സംസ്ഥാനത്ത് പെട്രോള്‍ നികുതി കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ധന നികുതിയില്‍ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

Photo Credit; Face Book

Leave a Comment

Your email address will not be published. Required fields are marked *