പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം.
രാഹുല്‍ മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. എന്നാല്‍ യോഗത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അറിയിച്ചു. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കവും പ്രാഥമികാംഗത്വം നീക്കിയതും ഉചിതമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പാലക്കാട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം, അറിഞ്ഞില്ലെന്ന് കെപിസിസി
