ലോഡ്‌ഷെഡ്ഡിംഗില്‍ തീരുമാനം 21ന്
തൃശൂർ: സംസ്ഥാനത്ത്് ലോഡ്‌ഷെഡ്ഡിംഗിനും, വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കും സാധ്യതയേറി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മിക്കവാറും തീരുമാനമെന്നറിയുന്നു. ലോഡ്്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് 21 ന് തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും വേണ്ടി വന്നേക്കാമെന്നും മന്ത്രി സൂചന നല്‍കി. ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്ന് 21ന് ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെ.എസ.്ഇ.ബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ചാര്‍ജും പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെ.എസ.്ഇ.ബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തീരുമാനം.