തിരുവനന്തപുരം: ലേബര്‍ കോഡിനെതിരെ രാജ്യമെങ്ങും തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ജില്ലാടിസ്ഥാനത്തില്‍ പ്രതിഷേധര്‍ണകള്‍ തുടങ്ങി.
തൊഴിലാളി സംഘടനകള്‍ ജില്ലാ അടിസ്ഥാനത്തിലാണ് സംഘടിച്ചത്. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ക്കൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തിലുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കും.ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.
ലേബര്‍ കോഡ്: രാജ്യമെങ്ങും തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

















