കൊച്ചി: മില്‍മ പാലിന് വില കൂട്ടി നാളെ മുതല്‍ മില്‍മ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മില്‍മാ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മില്‍മ നേരിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.
മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചു റാണി. ഇക്കാര്യത്തില്‍ വിശദീകരണം തേടും. വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ല. വില കൂട്ടിയത് പാല്‍ വാങ്ങിയ ശേഷം ചില്ലറ കൊടുക്കാന്‍ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല. വില കൂട്ടാനുള്ള അധികാരം മില്‍മക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാല്‍ വില വര്‍ദ്ധന അനിവാര്യമായിരുന്നുവെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. മുമ്പ് പാല്‍വില 6 രൂപ കൂട്ടിയപ്പോള്‍ ഡബിള്‍ ടോന്‍ഡ് പാലിന് 4 രൂപമാത്രമാണ് കൂട്ടിയത്. വേനല്‍കാലമായതിനാല്‍ പുറത്തുനിന്ന് പാല്‍ വാങ്ങേണ്ട സാഹചര്യമാണ്. നഷ്ടമുണ്ടാകാതിരിക്കാന്‍ വില കൂട്ടേണ്ട സാഹചര്യമെന്ന് കെ എസ് മണി പറഞ്ഞു. വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.