കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അപ്പീല്‍ നാളെ സുപ്രിംകോടതി പരിഗണിക്കും. അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് മാസപ്പടിയായി പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. എന്നാല്‍ തെളിവില്ലെന്ന് കണ്ടെത്തിയതോടെ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മാത്യു കുഴല്‍നാടന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കി എന്നാണ് ഹര്‍ജിയിലെ ആരോപണം.
.
മാസപ്പടിക്കേസ്: മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രിംകോടതിയില്‍
