Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ ചൊവ്വന്നൂരിലെ കൊലപാതകം: മരിച്ചത് തമിഴ്‌നാട് സ്വദേശി ശിവ, പ്രതി സൈക്കോ കില്ലര്‍

കുന്നംകുളം: ചൊവ്വന്നൂരില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. പെരുമ്പിലാവ് ആല്‍ത്തറയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി എസ്റ്റേറ്റ് പടിവീട്ടില്‍ 34 വയസ്സുള്ള ശിവയെന്നാണ് വിവരം. തൃശ്ശൂരില്‍ താമസിക്കുന്ന മകന്‍ ശിവയുടെ ചിത്രം തിരിച്ചറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ശിവ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കിടങ്ങൂര്‍ സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ 61 വയസ്സുള്ള സണ്ണിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സണ്ണി സ്വവര്‍ഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ് പറയുന്നു . യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം ഇയാള്‍ കിടന്നുറങ്ങിയതായും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് യുവാവുമൊത്തു സണ്ണി തന്റെ താമസ സ്ഥലത്ത് എത്തിയത് . ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ശേഷം സണ്ണി 500 രൂപ നല്‍കി. വീണ്ടും പണത്തിനായി സണ്ണിയുടെ പോക്കറ്റില്‍ കയ്യിട്ടതോടെ പ്രകോപിതനായി കത്തികൊണ്ട് യുവാവിനെ കുത്തുകയും പിന്നീട് ഇരുമ്പിന്റെ ചട്ടി ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. യുവാവ് മരിച്ചു എന്ന് ഉറപ്പാക്കിയതോടെ മൃതദേഹത്തിനൊപ്പം അന്ന് രാത്രി കിടന്നുറങ്ങി.

ചൊവ്വന്നൂര്‍ സ്വദേശി സണ്ണിയെ തൃശൂര്‍ നഗരത്തില്‍ നിന്ന് ഇന്നലെയാണ് പിടികൂടിയത്. മരിച്ച വ്യക്തിയുമായി ഇയാള്‍ നേരത്തെയും വീട്ടില്‍ വന്നിട്ടുണ്ട്. ഫ്രെയിങ് പാന്‍ കൊണ്ട് തലക്കും മുഖത്തും മരിച്ചയാള്‍ക്ക് ശക്തമായ അടി ഏറ്റിട്ടുണ്ട്. കൊല നടത്തിയത് അതിക്രൂരമായി ദേഹത്ത് കുത്തി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. മരിച്ച ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് നിഗമനം. മുമ്പ് നടത്തിയ കൊലപാതകവും സ്വവര്‍ഗരതി വിസമ്മതിച്ചതിന്റെ പേരിലാണ്.
ചൊവ്വനൂര്‍ റേഷന്‍ കടയ്ക്ക് സമീപത്തെ വാടക ക്വാട്ടേഴ്സില്‍ ഇന്നലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കൊലക്കേസുകളിലെ പ്രതിയാണ് ചൊവ്വന്നൂര്‍ സ്വദേശിയായ സണ്ണി. ഒരു കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയെയും, ബന്ധുവിനെയും ആണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *