തൃശൂര്‍: കേരളത്തില്‍ മഴഭീതി ഒഴിയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ ഒരു ജില്ലകളിലും ഓറഞ്ച്് അലേര്‍ട്ടില്ല. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങള്‍ കൂടുതലുള്ള ഈ മൂന്ന് ജില്ലകളിലും ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇടയ്ക്ക് ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്.
രാവിലെ പത്ത് മണിക്ക് പുറപ്പെടുവിപ്പിച്ച റിപ്പോര്‍ട്ടിലാണ് 11 ജില്ലകളില്‍ ഇന്ന് ഏര്‍പ്പെടുത്തിയ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Photo Credit: Twitter