കൊച്ചി: സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. മള്‍ട്ടിപ്ലെക്‌സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.
തൃശൂരില്‍ രാഗം തിയേറ്ററില്‍ അടക്കം പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ശുചീകരണം തുടങ്ങി.
ആന്റണി വര്‍ഗീസ് നായകനായ അജജഗാന്തരം തിങ്കളാഴ്ച റിലീസ് ചെയ്യും. ജയസൂര്യ നായകനായ ചിത്രവും റീലീസിനുണ്ടാകുമെന്നറിയുന്നു. ചിത്രങ്ങളുടെ റിലീസിംഗ് സംബന്ധിച്ച് വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയുണ്ടാകും.
രാജ്യത്ത് കോവിഡ് പടര്‍ന്നതോടെ 2020 മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് ആദ്യം സിനിമാ തിയേറ്ററുകള്‍ അടയ്ക്കുന്നത്. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കു ശേഷം 2021 ജനുവരി 13ന് പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമായി തിയേറ്ററുകള്‍ തുറന്നു.എന്നാല്‍ റിലീസ് ചെയ്യാന്‍ മലയാള ചിത്രങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് തമിഴ് വിജയ് ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. അധികം വൈകാതെ 2021 ഏപ്രില്‍ 25ന് വീണ്ടും തിയേറ്ററുകള്‍ അടച്ചു.
ഏറ്റവും അവസാനമായി കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ആയത് കൊക്കോ എന്ന ചിത്രമായിരുന്നു. 2020 മാര്‍ച്ചില്‍, തിയേറ്ററുകള്‍ അടയ്ക്കുന്നതിന്നു തൊട്ടുമുമ്പ് പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം അന്നാ ബെന്നിന് അവാര്‍ഡ് നേടിക്കൊടുത്ത ‘കപ്പേള’യായിരുന്നു.
Photo Credit : Newss Kerala