തൃശൂര്‍: പാലക്കാട് അടുത്തയിടെ നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രവര്‍ത്തക നല്‍കിയ പരാതി പീഡനം സംബന്ധിച്ചല്ലെന്ന്് യൂത്ത് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരാതി ശിബിരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി അസഭ്യവാക്കുകള്‍ ഉപയോഗിച്ചത് സംബന്ധിച്ച് പ്രവര്‍ത്തക പരാതി നല്‍കിയത്
അഖിലേന്ത്യാ നേതൃത്വത്തിനായിരുന്നു. എന്നാല്‍ പരാതിയെ വളച്ചൊടിച്ച്് അത് പീഡനപരാതിയായി ചിത്രീകരിച്ചത് ഇടതുപക്ഷ മാധ്യമങ്ങളാണെന്നും ഷാഫി ആരോപിച്ചു.
ശിബിരത്തില്‍ പ്രശ്‌നം സൃഷ്ടിച്ച പ്രവര്‍ത്തകന്‍ ഇനി യൂത്ത് കോണ്‍ഗ്രസില്‍ ഉണ്ടാകില്ല. ഇനിയും ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ പ്രവര്‍ത്തകയ്ക്ക് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിക്കാം. പീഡനം സംബന്ധിച്ചാണ ്പരാതിയെങ്കില്‍ അത് പോലീസിന് കൈമാറുമെന്നും, പ്രവര്‍ത്തകയ്ക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പരാതികളില്‍ പരിഹാരം കാണാന്‍ പാര്‍ട്ടിക്ക് സ്വന്തമായി പോലീസോ കോടതിയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.