കൊച്ചി: ഓണം ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 25 കോടി നേടിയ ഭാഗ്യശാലി എറണാകുളം നെട്ടൂര്‍ സ്വദേശിനിയെന്ന് സൂചന. വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയ്ക്കാണ് ബമ്പറടിച്ചത്. കുറച്ചുകാലമായി നെട്ടൂരില്‍ വന്ന് താമസിക്കുകയാണ് അവര്‍. അവര്‍ സ്ഥിരമായി ലോട്ടറി എടുക്കാറില്ല. ഇന്ന് ഉച്ചയോടെ ഭാഗ്യശാലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റി. ലോട്ടറി ഏജന്റായ ലതീഷും ഭാഗ്യശാലി സ്ത്രീയാണെന്ന് സൂചന നല്‍കിയിരുന്നു. നെട്ടൂരിലെ വീട് പൂട്ടിയിട്ട് ഭാഗ്യശാലി സ്ഥലം വിട്ടു. നാളെ അവര്‍ ലോട്ടറി ഓഫീസില്‍ ടിക്കറ്റ് ഹാജരാക്കും.
ഓണം ബമ്പര്‍: ഭാഗ്യശാലി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല
