കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ വിലക്ക് തുടരും. ടോള്‍ വിലക്ക്് സംബന്ധിച്ച് ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബഞ്ച്് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുന:രാരംഭിക്കുന്നതിന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയുടെ അനുമതി തേടിയിരുന്നു. ദേശീയപാത മുരിങ്ങൂര്‍, ചിറങ്ങര, കൊരട്ടി ഭാഗങ്ങളില്‍ റോഡിന്റെ തകര്‍ച്ച മാറ്റി ഗതാഗതക്കുരുക്കിന് മാറ്റം വരാതെ ടോള്‍ പിരിവിന് അനുമതി നല്‍കില്ലെന്ന്് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലിയേക്കര ടോള്‍ വിലക്ക് തുടരും
