തൃശൂർ: കേന്ദ്ര സർക്കാർ മാതൃകയിൽ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കുവാൻ സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് ആവശ്യപെട്ടുകൊണ്ട് ഭാരതീയ മഹിളാ മോർച്ച തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന വക്താവ് ശ്രീമതി ടി. പി. സിന്ധുമോൾ ഉത്ഘാടനം ചെയ്തു സംസാരിച്ചു. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശ്രീമതി ഇ.പി. ഝാൻസി അധ്യക്ഷ ആയ പരിപാടിയിൽ തൃശ്ശൂർ മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ഭഗീരതി ചന്ദ്രൻ സ്വാഗതം ആശംസിച്ചു, അഡ്വ. ഷീല പ്രസന്നകുമാർ ആശംസയും, ഒല്ലൂർ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് വിദ്യ സുധീഷ് നന്ദിയും പറഞ്ഞു. പ്രധിഷേധ സമരത്തിൽ ദേശീയ കൗൺസിൽ ശ്രീമതി എം. സ് . സമ്പൂർണ, ജില്ലാ ഭാരവാഹികളായ കവിത ബിജു, പൂർണിമ സുരേഷ്, dr, ആതിര, ധന്യ രാമചന്ദ്രൻ, ലിനി ബിജു, കൗൺസിലർമാർ എന്നിവർ സന്നിഹിതരായിരുന്നു.
Photo Credit: Newss Kerala